കോണ്‍ഗ്രസ്സിന്റെ മൃദു ഹിന്ദുത്വം അപകടം വരുത്തും: എസ്ഡിപിഐ

ചേലക്കര: ഗുജറാത്തില്‍ കോ ണ്‍ഗ്രസ് സ്വീകരിച്ച മൃദുഹിന്ദുത്വം അപകടം ക്ഷണിച്ചുവരുത്തുമെന്നു എസ്ഡിപിഐ സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍. വര്‍ഗീയ ശക്തികള്‍ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ അജണ്ടക്ക് ശക്തി പകരാനേ അത് ഉപകരിക്കൂ.
മതനിരപേക്ഷത ഉയര്‍ത്തിപിടിച്ച് ബദല്‍ ശക്തിയാവാന്‍ എസ്ഡിപിഐ മുന്നില്‍ നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ ചേലക്കര മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് കെ ബി അബു താഹിര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ്, മണ്ഡലം സെക്രട്ടറി എ എ അബ്ദുര്‍ റഹ്മാന്‍, മണ്ഡലം വൈസ് പ്രസിഡന്റ് അഷ്‌റഫ് സംസാരിച്ചു.

RELATED STORIES

Share it
Top