കോണ്‍ഗ്രസ്സിന്റെ അനൗണ്‍സ്‌മെന്റ് വാഹനം തടഞ്ഞെന്ന്; എംഎല്‍എയുടെ കോലം കത്തിച്ചു

പീരുമേട്: അനൗണ്‍സ്‌മെന്റ് വാഹനം തടഞ്ഞുനിര്‍ത്തി എംഎല്‍എ ഭീഷണിപ്പെടുത്തിയതായി പരാതി. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏലപ്പാറയില്‍ എംഎല്‍എ ഇ എസ്  ബിജിമോളുടെ കോലം കത്തിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എംഎല്‍എയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുന്നതിന്റെ ഭാഗമായാണ് വാഹനത്തില്‍ അനൗണ്‍സ്‌മെന്റ് നടത്തിയത്. രാവിലെ 10.15ഓടെ അനൗണ്‍സ്‌മെന്റ് വാഹനം വില്ലേജ് ഓഫീസിന് സമീപം എത്തി. ഇതേസമയം ഇതുവഴിയെത്തിയ ഇ എസ് ബിജിമോള്‍  എംഎല്‍എ വാഹനം തടഞ്ഞു നിര്‍ത്തുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അഫിന്‍, ഉമര്‍ എന്നിവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടോണി കെ മാത്യു, അഫിന്‍ ആല്‍ബര്‍ട്ട്, ഒ എസ് ഒമര്‍ ഫറുക്ക്, ആനന്ദ്, ഷിജോ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top