കോണ്‍ഗ്രസ്സാണ് ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സി : പിണറായി വിജയന്‍വടകര: സിപിഎമ്മല്ല കോണ്‍ഗ്രസ്സാണ് ബിജെപിയുടെ രാഷ്ട്രീയ റിക്രൂട്ടിങ് ഏജന്‍സിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഞ്ചിയത്ത് രക്തസാക്ഷി ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സുകാര്‍ സിപിഎമ്മാണ് ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയെന്നു പ്രചരിപ്പിക്കുകയാണ്. പക്ഷേ, മലപ്പുറം ഉപതിരഞ്ഞെടുപ്പടക്കം എടുത്തുനോക്കിയാല്‍ കോണ്‍ഗ്രസ്സാണ് ഇതെന്ന് തിരിച്ചറിയാമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെയും ബിജെപിയുടെയും വളര്‍ച്ചയ്ക്കു കാരണം കോണ്‍ഗ്രസ്സിന്റെ മൃദുസമീപനമാണ്. ബിജെപിയും കോണ്‍ഗ്രസ്സും ദേശീയതലത്തില്‍ എ, ബി ടീമായാണു പ്രവര്‍ത്തിക്കുന്നത്. കേരളസര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാക്കു പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രകടനപത്രികയില്‍ പറഞ്ഞ എല്ലാവര്‍ക്കും വീട്, ലൈഫ്, സൗജന്യ സാര്‍വത്രിക വിദ്യാഭ്യാസം, ജൈവകൃഷി, ആര്‍ദ്രം പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും പിണറായി പറഞ്ഞു. ചടങ്ങില്‍ പി മോഹനന്‍ അധ്യക്ഷനായി. കെ പി രാജേന്ദ്രന്‍, എം വി ജയരാജന്‍, ഇ കെ വിജയന്‍, സി ഭാസ്‌കരന്‍, ഇ എം ദയാനന്ദന്‍ സംസാരിച്ചു.

RELATED STORIES

Share it
Top