കോണ്‍ഗ്രസിന് ആശ്വാസമായത് മൈസൂര്‍ മേഖല മാത്രം

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് ആശ്വാസമാവുന്നത് മൈസൂര്‍ മേഖലയില്‍ നിന്നുള്ള വോട്ടുകള്‍ മാത്രം. ഇവിടെ 14 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നതായാണ് ഇതുവരെയുള്ള വിവരം.ജെഡിഎസാണ് മൈസൂരു മേഖലയില്‍ രണ്ടാം സ്ഥാനത്ത്. അതും 13 സീറ്റുമായാണ് ലീഡ് ചെയ്യുന്നത്.ലീഡ് നില മാറിയാല്‍ ജെഡിഎസ് ഇവിടെ മുന്നിലെത്തും. ബിജെപിക്ക് വെറും മൂന്ന് സീറ്റിലാണ് ഇവിടെ ലീഡ് നേടാനായിരിക്കുന്നത്. 2013ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മേഖലയില്‍ 27 സീറ്റുകള്‍ നേടി മുന്‍പിലെത്തിയിരുന്നു. ഇത്തവണ 13 സീറ്റുകളാണ് നഷ്ടമാവുന്നത്. ബിജെപിയാവട്ടെ നാല് സീറ്റാണ് നേടിയത്. ഇത്തവണ അവര്‍ക്ക് ഒരു സീറ്റാണ് നഷ്ടം.

RELATED STORIES

Share it
Top