കോണ്‍ഗ്രസിന്റെ മൂന്ന് എംഎല്‍എമാര്‍ സംഘത്തിലില്ല

ബംഗളൂരു: മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍മാര്‍ കാലുവാരിയതായി റിപോര്‍ട്ട്. ബംഗളൂരുവില്‍ നിന്ന് മാറ്റിയ ജെഡിഎസ്,കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂട്ടത്തില്‍ നിന്നാണ് മൂന്നുപേരെ കാണാതായിരിക്കുന്നത്. മറ്റ് എംഎല്‍എമാരെല്ലാം ഹൈദരാബാദിലെത്തിയിട്ടുണ്ട്.ബിജെപിയുടെ പ്രലോഭനങ്ങളില്‍ വീഴാതെ തങ്ങളുടെ എംഎല്‍എമാരെ ഒപ്പം നിര്‍ത്താനാണ് ഇരുപാര്‍ട്ടികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത ഉടനെ പോലിസ് അടക്കമുള്ള സുപ്രധാന തസ്തികകളില്‍ മാറ്റം കൊണ്ടുവന്നിരുന്നു. ഈ സാഹചര്യത്തില്‍ എംഎല്‍എമാര്‍ കര്‍ണാടകയില്‍ സുരക്ഷിതരല്ലെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഹൈദരാബാദിലേക്ക് മാറ്റിയത്.എച്ച്ഡി കുമാരസ്വാമി നേരിട്ടെത്തിയാണ് എംഎല്‍എമാരെ യാത്രയാക്കിയത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കൊണ്ടുപോകാന്‍ നീക്കം നടത്തിയെങ്കിലും വിമാനങ്ങള്‍ക്ക് പറക്കാനുളള അനുമതി നിഷേധിച്ചതായി കുമാരസ്വാമി പറഞ്ഞു.

RELATED STORIES

Share it
Top