കോണ്‍ഗ്രസിന്റെ ബുക്‌ലെറ്റില്‍ കശ്മീര്‍ 'ഇന്ത്യ അധീന കശ്മീര്‍'-വെട്ടിലായി നേതൃത്വംന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് ഘടകം പുറത്തിറക്കിയ ബുക്‌ലെറ്റിലെ  'ഇന്ത്യ അധീന കശ്മീര്‍' പരാമര്‍ശം വിവാദമാകുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ ഭരണപരാജയങ്ങള്‍ ചൂണ്ടികാണിച്ച് രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാവ് ആസാദ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്ത ബുക്‌ലെറ്റിലാണ് പരാമര്‍ശമുള്ളത്. സംഭവത്തിനെതിരെ ഭരണകക്ഷികളും സാമൂഹിക മാധ്യമങ്ങളും വിമര്‍ശനവുമായി രംഗത്തെത്തി.
മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഭരണ പരാജയം, ദേശീയ സുരക്ഷയിലെ വീഴ്ച, പാകിസ്താനും ചൈനയുമായുള്ള ബന്ധം വഷളായത് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പുറത്തിറക്കിയ ബുക്‌ലെറ്റിലെ  ഇന്ത്യയുടെ മാപ്പിലാണ് കശ്മീരിനെ 'ഇന്ത്യ അധീന കശ്മീര്‍' എന്ന് പരാമര്‍ശിച്ചത്.
സംഭവത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി  രംഗത്തെത്തി. കോണ്‍ഗ്രിസിന്റേത് ക്ഷമിക്കാവുന്ന തെറ്റല്ലെന്നും പാകിസ്താന്റെ ഭാഷയാണോ കോണ്‍ഗ്‌സ് സംസാരിക്കുന്നതെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
അതേസമയം, സംഭവത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. പ്രിന്റിങില്‍ വന്ന പിശകാണെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുമായി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു.

RELATED STORIES

Share it
Top