കോണ്‍ഗ്രസിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണവുമായി ബിജെപിബംഗളുരു : കര്‍ണാടകയില്‍  കോണ്‍ഗ്രസ് അധികാരമുപയോഗിച്ച് തങ്ങളുടെ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്നാരോപിച്ച് ബിജെപി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ലോക്‌സഭ സ്പീക്കര്‍ക്കും പരാതി നല്‍കി. കര്‍ണാടകത്തിലെ ബി.ജെ.പി നേതാവ് ശോഭ കരന്തലജെ അറിയിച്ചതാണിത്. കോണ്‍ഗ്രസിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണവുമായി ബി.ജെ.പി.കോണ്‍ഗ്രസ്, ജെഡിഎസ്, ബിജെപി നേതാക്കള്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ശ്രമം തുടരുന്നതിനിടെയാണ് ബിജെപിയുടെ പുതിയ ആരോപണം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കണ്ട് 117 എംഎല്‍എമാരുടെ പിന്തുണക്കത്ത് കൈമാറിയിരുന്നു. ഭരണഘടനാനുസൃതമായാണ്  തീരുമാനമെടുക്കുകയെന്ന് ഗവര്‍ണര്‍ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു.

RELATED STORIES

Share it
Top