കോട്ടയത്ത് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപ്പിടിത്തം; കോടികളുടെ നഷ്ടം
kasim kzm2018-04-24T09:07:09+05:30
കോട്ടയം: കലക്ടറേറ്റിന് സമീപം കെ കെ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റിന് തീപ്പിടിച്ചു; കോടികളുടെ നഷ്ടം. കലക്ടറേറ്റിന് സമീപമുള്ള കണ്ടത്തില്‍ റെസിഡന്‍സി എന്ന നാലുനില കെട്ടിടത്തിന്റെ ഒരു നില പൂര്‍ണമായി കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണു സംഭവം. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണു ഹൈപ്പര്‍ മാര്‍ക്കറ്റ്. തീ പടര്‍ന്നയുടന്‍ ലോഡ്ജിലെ താമസക്കാരെ ഒഴിപ്പിച്ചു. പാലാ പൈക സ്വദേശി ജോഷിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹൈപ്പര്‍ മാര്‍ക്കറ്റ്. നഷ്ടം അഞ്ചു കോടിയില്‍ അധികം വരുമെന്ന് ഉടമ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. അപകടത്തെ തുടര്‍ന്നു കെകെ റോഡില്‍ കലക്ടറേറ്റ് ജങ്ഷനില്‍ നിന്ന് ബസേലിയസ് കോളജ് ഭാഗത്തേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. 2012ല്‍ നിര്‍മിച്ച കെട്ടിടത്തിന് എതിര്‍വശത്ത് ഒരു പെട്രോള്‍ പമ്പ് സ്ഥിതി ചെയ്യുന്നുണ്ട്.