കോട്ടയത്ത് പിക്കപ്പ് വാന്‍ സ്‌കൂട്ടറിലിടിച്ച് ഒരു മരണം

കോട്ടയം: പാമ്പാടി കോത്തലയില്‍ പിക്കപ്പ് വാന്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.വാഴൂര്‍ തകിടിയേല്‍ ജോര്‍ജ്ജ് (67) ആണ് മരിച്ചത്.പിക്കപ്പ് വാന്‍ യാത്രക്കാരായ തിരുവനന്തപുരം പൂജപ്പുര സ്വദേശി അനില്‍ (27),  ഗിരി (37), തമിഴ്‌നാട് തെങ്കാശി സ്വദേശി അറുമുഖ സ്വാമി(34), മധുര പാടിപ്പെട്ടി സ്വദേശി മഹാലിംഗം (56) എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ മഹാലിംഗത്തിന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ മുഴുവന്‍ പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top