കോട്ടയത്ത് ആര്‍എസ്എസുകാര്‍ സിപിഎമ്മുകാരന്റെ കൈവെട്ടി

കോട്ടയം: ജില്ലയിലെ ചിറക്കടവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകന്റെ കൈ വെട്ടിമാറ്റി. തെക്കേത്തുകവല പടനിലം മുട്ടിയാകുളത്ത് എം എല്‍ രവി (33)യുടെ വലതുകൈയാണ് വെട്ടിമാറ്റിയത്. ഇന്നലെ രാത്രിയാണ് സംഭവം.ജോലി കഴിഞ്ഞെത്തിയ ഭാര്യയേയും കൂട്ടി വീട്ടില്‍ എത്തിയ രവി കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ വീട്ടുമുറ്റത്തു സംഘടിച്ചെത്തിയ ആര്‍എസ്എസുകാര്‍ രവിയെ വെട്ടിവീഴത്തുകയായിരുന്നു. ഭര്‍ത്താവിനെ വെട്ടുന്നതു കണ്ട് എതിര്‍ത്ത ഭാര്യയെ അടിച്ചു വീഴ്ത്തി.ക്രമസമാധാനം താറുമാറായതോടെ കലക്ടര്‍ ചിറക്കടവില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കെയാണ് വീണ്ടും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.

RELATED STORIES

Share it
Top