കോട്ടയം മെഡി. കോളജില്‍ എംആര്‍ഐ സ്‌കാനിങ് മെഷീന്‍ സ്ഥാപിക്കാന്‍ ഭരണാനുമതി

കോഴിക്കോട്: കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യമായി എംആര്‍ഐ. സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിന് ആരോഗ്യവകുപ്പ് ഭരണാനുമതി നല്‍കുകയും ആദ്യ ഘട്ടമായി 2 കോടി രൂപ അനുവദിക്കുകയും ചെയ്തതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. ബാക്കിയുള്ള തുക എത്രയും വേഗം അനുവദിക്കുന്നതാണ്. മെഡിക്കല്‍ കോളേജിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു.എം.ആര്‍.ഐ. സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കുക എന്നത്. എം.ആര്‍.ഐ. പരിശോധനയ്ക്കായി സ്വകാര്യ ലാബുകളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് ഇത് വലിയ ആശ്വാസമായി മാറുമെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top