കോട്ടയം നഗരത്തിലെ ഹോട്ടലുകളില്‍ നിന്നു പഴകിയ ഭക്ഷണം പിടിച്ചുകോട്ടയം: നഗരസഭയുടെ മൂക്കിനു തുമ്പിലുള്ള അഞ്ചു ഹോട്ടലുകളില്‍ നിന്നും ഒരു ബേക്കറിയില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. കേക്ക് മുതല്‍ മുട്ടക്കറി വരെയുള്ള പഴകിയ ഭക്ഷണങ്ങളാണ് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം പ്രതിഷേധം വ്യാപകമായപ്പോഴാണ് പരിശോധനയുമായി നഗരസഭ രംഗത്തെത്തിയത്.നഗര ഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന അറേബ്യന്‍, ദുബായ്, ഫുഡ്പാലസ്, സംസം, ആര്യാസ് ഗ്രാന്റ് ഹോട്ടലുകളില്‍ നിന്നും ആര്യാസ് ബേക്കറിയില്‍ നിന്നുമാണു പഴകിയ ഭക്ഷണം പിടികൂടിയതെന്ന് നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീബാ പുന്നന്‍ പറഞ്ഞു. പഴകിയ മീന്‍കറി, ഇറച്ചിക്കറി, മുട്ടക്കറി, പപ്പടം, അച്ചാര്‍ എന്നിവയും പഴകിയ കേക്ക്, കേക്ക് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ക്രീമുകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. മൂന്നു ഹോട്ടലുകളില്‍ കൂടി പരിശോധിച്ചെങ്കിലും ക്രമക്കേടുകള്‍ ഒന്നും കണ്ടെത്തിയില്ല. പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകള്‍ക്കു പിഴയും നോട്ടീസും നല്‍കി. മാലിന്യ സംസ്‌കരണ സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാത്തതിന്റെ പേരില്‍ മറ്റൊരു നോട്ടീസ് കൂടി പിന്നാലെ നല്‍കാനും തീരുമാനമുണ്ട്. വരും ദിവസങ്ങളിലും പരിശോധന നടത്താനാണ് നഗരസഭാ തീരുമാനം.

RELATED STORIES

Share it
Top