കോട്ടപ്പുറം ജലോല്‍സവത്തിന് അരങ്ങൊരുങ്ങുന്നു

കൊടുങ്ങല്ലൂര്‍: മുസിരിസിന്റെ ഓളപ്പരപ്പിന് വീണ്ടും ഉല്‍സവകാലം വരവായി. ഒരിടവേളയ്ക്ക് ശേഷം കോട്ടപ്പുറം ജലോല്‍സവത്തിന് അരങ്ങൊരുങ്ങുന്നു.
മൂന്ന് വര്‍ഷത്തിന് ശേഷമാണ് മധ്യകേരളത്തിലെ പ്രമുഖ ജല കേളിയായ കോട്ടപ്പുറം വള്ളംകളി പുനരാരംഭിക്കുന്നത്. കേരളത്തിലെ തലയെടുപ്പുള്ള ചുണ്ടന്‍ വള്ളങ്ങള്‍ അണിനിരന്നിരുന്ന കോട്ടപ്പുറം ജലോല്‍സവം ഇല്ലാതാകുമെന്ന ആശങ്ക ഉയരുന്നതിനിടയിലാണ് വള്ളംകളി പുനരാരംഭിക്കാന്‍ തീരുമാനമായത്.
ഇക്കുറി സപ്തംബര്‍ 2നാണ് വള്ളംകളി നടക്കുക. മുന്‍ നഗരസഭാ ചെയര്‍മാന്‍ സി. സി.വിപിന്‍ ചന്ദ്രനാണ് ബോട്ട് ക്ലബ്ബിന്റെ പുതിയ പ്രസിഡന്റ്. പി. എ. ജോണ്‍സണ്‍, വിന്‍സന്റ്.എം.അലക്‌സ് , ഒ.എം.ദിനകന്‍ , ടി.ജി.ജോര്‍ജ്ജ് എന്നിവരാണ് മറ്റു ഭാരവാഹികള്‍.

RELATED STORIES

Share it
Top