കോട്ടക്കുന്നില്‍ തുടര്‍ച്ചയായ മൂന്നാംനാളിലും നാട്ടുകാരുടെ പ്രതിഷേധം

പുതിയതെരു: ദേശീയപാത വികസനത്തിനായി ബൈപാസ് നിര്‍മിക്കാന്‍ സര്‍വേ നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കോട്ടക്കുന്നില്‍ തുടര്‍ച്ചയായ മൂന്നാംനാളിലും നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ രാവിലെ 10ഓടെ വളപട്ടണം എഎസ്പി അരവിന്ദ് സുകുമാര്‍, സിഐ കൃഷ്ണന്‍, എസ്‌ഐ ഷാജി പട്ടേരി എന്നിവരുടെ നേതൃത്വത്തില്‍ വനിതാ പോലിസുകാരുള്‍പ്പടെ വന്‍ പോലിസ് സന്നാഹത്തോടെയാണ് ദേശീയ പാതാ അതോറിറ്റി ഉദ്യോഗസ്ഥന്മാര്‍ കോട്ടക്കുന്നിലെത്തിയത്. വിവരമറിഞ്ഞ് ആക്്ഷന്‍ കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തില്‍ കുട്ടികളും സ്ത്രീകളും അടങ്ങുന്ന നാട്ടുകാര്‍ സംഘടിച്ചെത്തി.
സര്‍വേ നടപടികള്‍ തുടങ്ങിയതോടെ ശക്തമായ പ്രതിഷേധ  പ്രകടനങ്ങള്‍ക്ക് തുടക്കമിട്ടു. കോട്ടക്കുന്ന് മെയിന്‍ റോഡില്‍ നിന്ന് പടിഞ്ഞാറോട്ട് അംബുട്ടിക്കുന്ന് വഴി പുഴയോരം വരെയായിരുന്നു സര്‍വേ. ശക്തമായ മുദ്രാവാക്യം വിളികളും രോഷ പ്രകടനങ്ങളും പലപ്പഴും സുഗമമായ സര്‍വേ നടപടികളെ തടസ്സപ്പെടുത്തി.
എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ അറസ്റ്റ് നടപടികളൊന്നുമുണ്ടായില്ല. ആക്്ഷന്‍ കമ്മിറ്റി നേതാക്കളായ എം എ ഹംസ, എന്‍ എം കോയ, സഹധര്‍മന്‍, മനാഫ്, ഫാറൂഖ്, സിറാജ്, അശോകന്‍, സുഗുണന്‍, മൂസാന്‍കുട്ടി, അബ്ദുല്ല മൗലവി, താജുദ്ദീന്‍, അഹ്്മദ് കുട്ടി, ഷീന, സീനത്ത്, ശബാന എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top