കോട്ടക്കലില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു


കോട്ടക്കല്‍: പണിക്കര്‍ക്കുണ്ടില്‍ ബൈക്ക് യാത്രികന്‍ സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് മരിച്ചു. കോട്ടക്കല്‍ പാലപ്പുറയിലെ കൊടപ്പനക്കല്‍ സെയ്തലവിയുടെ മകന്‍ മാലിക് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചോലപ്പുറത്ത് അലവിയുടെ മകന്‍ അജും ഹാരിസിനെ (20)  അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ തട്ടിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടക്കാര്‍ പറഞ്ഞു. റോഡിലേക്ക് വീണ മാലിക്   സ്‌കൂള്‍ ബസ്സിനടിയില്‍പ്പെടുകയായിരുന്നു. പാലപ്പുറ ജുമ മസ്ജിദിലെ ജീവനക്കാരനായ ഹനീഫ മുസ്‌ലിയാരുടെ സഹോദരി പുത്രനാണ്.

RELATED STORIES

Share it
Top