കോട്കായില്‍ കേസ്: പ്രതിക്കെതിരേ ശാസ്ത്രീയ തെളിവുകളുണ്ട്- സിബിഐ

സിംല: ഹിമാചല്‍പ്രദേശിലെ കോട്ക്കായില്‍  10ാംക്ലാസുകാരി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ പ്രതിക്കെതിരേ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് സിബിഐ. പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പ്രദേശത്തു നിന്നു ലഭിച്ച തെളിവുകളുമായി പ്രതി അനില്‍കുമാരിന്റെ  ഡിഎന്‍എ സാംപിളുകള്‍ 100 ശതമാനവും സാമ്യമുള്ളതായും സിബിഐ വ്യക്തമാക്കി.
മരംവെട്ടുകാരനായ പ്രതി അനില്‍കുമാര്‍ മുന്‍പും പല കേസുകളില്‍ പ്രതിയായിരുന്നെന്നും സിബിഐ അറിയിച്ചു.  2017 ജൂലൈ 6നായിരുന്നു 10ാം ക്ലാസുകാരി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോട്കായില്‍ കേസ്: പ്രതിക്കെതിരേ
ശാസ്ത്രീയ
തെളിവുകളുണ്ട്-
സിബിഐ സിംല: ഹിമാചല്‍പ്രദേശിലെ കോട്ക്കായില്‍  10ാംക്ലാസുകാരി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ പ്രതിക്കെതിരേ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് സിബിഐ. പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പ്രദേശത്തു നിന്നു ലഭിച്ച തെളിവുകളുമായി പ്രതി അനില്‍കുമാരിന്റെ  ഡിഎന്‍എ സാംപിളുകള്‍ 100 ശതമാനവും സാമ്യമുള്ളതായും സിബിഐ വ്യക്തമാക്കി.
മരംവെട്ടുകാരനായ പ്രതി അനില്‍കുമാര്‍ മുന്‍പും പല കേസുകളില്‍ പ്രതിയായിരുന്നെന്നും സിബിഐ അറിയിച്ചു.  2017 ജൂലൈ 6നായിരുന്നു 10ാം ക്ലാസുകാരി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

RELATED STORIES

Share it
Top