കോടിയേരി സംസ്ഥാനസെക്രട്ടറിയായി തുടരും



തൃശൂര്‍: തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സംസ്ഥാന സമ്മേളനം കോടിയേരി ബാലകൃഷ്ണനെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു.
10 പുതുമുഖങ്ങളെ ഉള്‍പെടുത്തിയും ഒന്‍പതുപേരെ ഒഴിവാക്കിയും പാര്‍ട്ടിയുടെ സംസ്ഥാന സമിതി പുനഃസംഘടിപ്പിച്ചിട്ടുമുണ്ട്. 87 അംഗങ്ങളാണു പുതിയ സംസ്ഥാന കമ്മിറ്റിയിലുളളത്.
പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളായി 175 പേരെയും  സമ്മേളനം തെരഞ്ഞെടുത്തു. അഞ്ചംഗ കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ ടി കൃഷ്ണനാണ്. തെരഞ്ഞെടുപ്പുകളെല്ലാം ഏകകണ്ഠമായിരുന്നു.
പി കെ ഗുരുദാസന്‍,കെ കുഞ്ഞിരാമന്‍,പി എ മുഹമ്മദ്,പി ഉണ്ണി ,സി കെ സദാശിവന്‍, കെ എം സുധാകരന്‍,പിരപ്പന്‍കോട് മുരളി,ടി കെ ഹംസ,എന്‍ കെ രാധ എന്നിവരെയാണ് ഒഴിവാക്കിയത്.
സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദുകുട്ടി, പി കെ ഗുരുദാസന്‍, കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.
സിപിഐ എം ജില്ലാ സെക്രട്ടറിമാരായ പി ഗഗാറിന്‍ (വയനാട്), ഇ എന്‍ മോഹന്‍ദാസ് (മലപ്പുറം) ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡണ്ട് എ എന്‍ ഷംസീര്‍, സി എച്ച് കുഞ്ഞമ്പു (കാസര്‍കോട്), കെ സോമപ്രസാദ് (കൊല്ലം), ആര്‍ നാസര്‍ (ആലപ്പുഴ), ഗിരിജാ സുരേന്ദ്രന്‍ (പാലക്കാട്), ഗോപി കോട്ടമുറിക്കല്‍ (എറണാകുളം), കെ വി രാമകൃഷ്ണന്‍ (പാലക്കാട്). എന്നിവരാണ് സംസഥാന കമ്മിറ്റിയിലെ പുതുമുഖങ്ങള്‍.

RELATED STORIES

Share it
Top