കോടിയേരിയെ എന്‍ഐഎ ചോദ്യം ചെയ്യണം: മജീദ് ഫൈസി

കോഴിക്കോട്: ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് എസ്ഡിപിഐ എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കണക്കിലെടുത്ത് കോടിയേരിയെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. പ്രസ്താവനയില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കോടിയേരി തയ്യാറാവണം. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നും മജീദ് ഫൈസി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, കോച്ച് ഫാക്ടറി കേരളത്തിന് നഷ്ടപ്പെട്ടത് ഇടത്-വലത് മുന്നണികളുടെ പരാജയമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ പറഞ്ഞു.  കേരളത്തിനോടുള്ള അവഗണന കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top