കോടിയേരിയുടെ ലക്ഷ്യം ക്രൈസ്തവ വോട്ട്: എന്‍ വേണു

കോഴിക്കോട്: ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനായി ഐതിഹാസിക സമരം നയിച്ച കന്യാസ്ത്രീകളെ അപഹസിച്ച കോടിയേരിയുടെ ലക്ഷ്യം ക്രൈസ്തവ വോട്ട് ബാങ്കാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു. ബിഷപ് തന്നെ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പോലിസിനു പരാതി നല്‍കിയിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അന്നംതിന്നുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്. ബലാല്‍സംഗ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കന്യാസ്ത്രീകള്‍ക്ക് തെരുവിലിറങ്ങേണ്ടിവന്നത് പിണറായി ഭരണത്തിനു കിട്ടിയ മറ്റൊരു കുപ്രസിദ്ധിയാണ്. ഇടതുപക്ഷ നിലപാടിന്റെ ഒരു കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ കന്യാസ്ത്രീകളുടെ സമരത്തെ അപഹസിച്ചതിന് പൊതുസമൂഹത്തോട് മാപ്പുപറയണമെന്നും എന്‍ വേണു പ്രസ്താവനയില്‍ പറഞ്ഞു.

RELATED STORIES

Share it
Top