കോടിയേരിയുടെ പ്രസ്താവന ചുവപ്പ് കാവിയാവുന്നതിന്റെ ലക്ഷണം: ഷാഫി പറമ്പില്‍

കൊണ്ടോട്ടി: കമ്മ്യൂണിസ്റ്റ് ചുവപ്പ് നരച്ച് കവിയാവുന്നതിന്റെ ലക്ഷണമാണ് കോണ്‍ഗ്രസ്സിനെതിരെയുള്ള കോടിയേരിയുടെ പ്രസ്താവന സൂചിപ്പിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. മലപ്പുറം പാര്‍ലിമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ്സിന് പ്രസിഡന്റുമാരില്ലാതാവുമെന്ന കോടിയേരി ബാലകൃഷണന്റെ പ്രസ്താവന അപലപനീയമാണ്. സംഘപരിവാറിനോടൊപ്പമാണ് കേരളത്തിലെ സിപിഎം എന്ന് അവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നതിനു വേണ്ടിയാണ് കോടിയേരിയുടെ ഈ പ്രസ്താവനയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോടിയേരിയെ തിരുത്താന്‍ സിപിഎം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. റിയാസ് മുക്കോളി അധ്യക്ഷതവഹിച്ചു. പി നിധീഷ്, അഷ്‌റഫ് പറക്കുത്ത്, റിയാസ് ഒമാനൂര്‍,ലത്തീഫ് കൂട്ടാലുങ്ങല്‍ സംസാരിച്ചു.

RELATED STORIES

Share it
Top