കോടിയേരിയുടെ ഉപദേശം അപ്രസക്തം: സുകുമാരന്‍ നായര്‍

കോട്ടയം: എന്‍എസ്എസിന്റെ പഴയകാല പാരമ്പര്യത്തിന് നിരക്കാത്തതാണ് ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്ന നിലപാടെന്നും ഇതു പുനപ്പരിശോധിക്കണമെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ ഉപദേശം തികച്ചും അപ്രസക്തമാണെന്ന്് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമല യുവതി പ്രവേശനത്തില്‍ എന്‍എസ്എസ് നിലപാട് തിരുത്തണമെന്ന കോടിയേരിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്നത്തു പത്മനാഭന്റെ ആദര്‍ശങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ട് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്രമാണ് എന്‍എസ്എസിനുള്ളതെന്നും വിശ്വാസ സംരക്ഷണവുമായി ഇതിനെ കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമില്ലെന്നും ഈ വിഷയത്തില്‍ എന്‍എസ്എസ് എടുത്തിട്ടുള്ള നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top