കോടിയേരിയുടെ ഇടപെടല്‍ അന്വേഷിക്കണം: ഫസലിന്റെ ഭാര്യ

തലശ്ശേരി: എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് ദിനപത്രം ഏജന്റുമായിരുന്ന പി കെ മുഹമ്മദ് ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടെന്ന മുന്‍ ഡിവൈഎസ്പി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നു ഫസലിന്റെ ഭാര്യ മറിയു. സിപിഎം നേതാക്കളിലേക്കു നീണ്ടപ്പോള്‍ കേസന്വേഷണം നിര്‍ത്താന്‍ കോടിയേരി ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. അടിക്കടി അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതിലൂടെ തന്നെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നത് വ്യക്തമാണ്. അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top