കോടിയേരിക്ക് സമന്‍സ് അയക്കണമെന്ന ഹരജി തള്ളി

തിരുവനന്തപുരം: പി ശശി എംഎല്‍എക്കെതിരായ പീഡനപരാതി കോടിയേരി ബാലകൃഷ്ണന്‍ പൂഴ്ത്തിവച്ചെന്ന ഹരജിയില്‍ അസ്സല്‍ പരാതി ഹാജരാക്കാന്‍ കോടിയേരിക്ക് സമന്‍സ് അയക്കണമെന്ന ഉപഹരജി കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ടി മഞ്ജിത്താണ് ഹരജി തള്ളിയത്. ഹരജിക്കാരന്‍ പ്രഥമദൃഷ്ട്യാ ഒരു കേസ് തെളിവില്‍ കൊണ്ടുവരാതെ സമന്‍സ് അയക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹരജി കോടതി തള്ളിയത്.
വനിതാ നേതാവിന്റെ പരാതി പൂഴ്ത്തിയ കോടിയേരിക്കെതിരേ കേസെടുക്കണമെന്ന ഹരജിയില്‍ ഈ മാസം 27നു ഹരജിക്കാരന്‍ മൊഴി നല്‍കാനും കോടതി ഉത്തരവിട്ടു.

RELATED STORIES

Share it
Top