കോടിയേരിക്കെതിരേ എസ്ഡിപിഐ നിയമനടപടി തുടങ്ങി

കോഴിക്കോട്: ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് എസ് ഡി പിഐ എന്ന പ്രസ്താവനയ് ക്കെതിരേ കോടിയേരി ബാലകൃഷ്ണന് എസ്ഡിപിഐ വക്കീ ല്‍ നോട്ടീസയച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കലാണ് അഡ്വ. റഫീഖ് പുളിക്കലകത്ത് മുഖേന നോട്ടീസയച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ കോടിയേരി ഉന്നയിച്ച ആരോപണത്തിന് തെളിവുണ്ടെങ്കില്‍ എന്‍ഐഎക്ക് കൈമാറാന്‍ കോടിയേരി തയ്യാറാവണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടിരുന്നു. അതിനോട് ഇതുവരെ കോടിയേരി പ്രതികരിച്ചിട്ടില്ലെന്നും ഉത്തരവാദപ്പെട്ടവര്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.

RELATED STORIES

Share it
Top