കോടനാട് ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരേ സ്ഥാപിച്ച ഫഌക്‌സ് നശിപ്പിച്ചു

ആനക്കര: കോടനാട് ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരേ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡ് തീയിട്ട് നശിപ്പിച്ചു. കോടനാട് ജനവാസ മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരെ കോടനാട് ശാഖ മുസ്്‌ലിം ലീഗ് കമ്മിറ്റിയും ദുബായ് കെഎംസിസിയും കോടനാട് സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളാണ് നശിപ്പിച്ചത്. രണ്ടുദിവസം മുമ്പ് ബോര്‍ഡ് കീറി നശിപ്പിച്ചതിനെ തുടര്‍ന്ന് വീണ്ടും സ്ഥാപിച്ചിരുന്നു. ഇതാണ് ഇന്നലെ തീയിട്ട് നശിപ്പിച്ചത്.
പ്ലാന്റുമായി ബന്ധപ്പെട്ട ആളുകളാണ് ബോര്‍ഡുകള്‍ നശിപ്പിച്ചതിന്റെ പിന്നിലെന്ന് കെഎംസിസി പ്രവര്‍ത്തകര്‍ ആരോപിച്ചു.

RELATED STORIES

Share it
Top