കോടതി മുന്‍വിധിയോടെ പെരുമാറുന്നുവെന്ന് പ്രതിഭാഗം;പ്രതിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: ജിഷ വധക്കേസില്‍ പ്രതിയായ അമീറുല്‍ ഇസ്‌ലാമിനെ വധശിക്ഷയ്ക്ക് വിധിക്കണമെന്ന മുന്‍വിധിയോടെയാണ് അഡീഷനല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതി പെരുമാറുന്നതെന്നു പ്രതിഭാഗം അഭിഭാഷകന്‍ ബി എ ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ തൂക്കുകയര്‍ ഒരിക്കലും വിധിക്കാത്ത കോടതിയാണ് ഈ കേസില്‍ മാത്രം മുന്‍വിധിയോടെ പെരുമാറുന്നത്. ആരുടെയൊക്കെയോ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇവയെല്ലാം എന്ന് സംശയിക്കുന്നു. പേരിനും പ്രശസ്തിക്കും വേണ്ടി കോടതികള്‍ നിയമങ്ങളെ കൈകാര്യം ചെയ്യരുതെന്ന് സുപ്രിംകോടതിയുടെ പല വിധിന്യായങ്ങളിലും ചൂണ്ടിക്കാട്ടുന്നുണ്ടെന്നും ആളൂര്‍ പറഞ്ഞു. ജിഷ കേസ് അന്വേഷിച്ച പോലിസ് സംഘത്തിനു പാളിച്ചക ള്‍ സംഭവിച്ചിട്ടുണ്ട്. സൗമ്യ കേസ് അന്വേഷിച്ച എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ഈ കേസും അന്വേഷിച്ചത്. സൗമ്യ കേസ് സുപ്രിംകോടതിയില്‍ വന്നപ്പോഴുണ്ടായ പരിസമാപ്തി എന്താണെന്ന് അറിയാവുന്നതാണ്. അതുതന്നെയാണ് ജിഷ കേസിലും സംഭവിക്കാന്‍ പോവുന്നതെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കേസില്‍ പ്രോസിക്യൂഷന്റെ വാദങ്ങള്‍ വസ്തുതകള്‍ നിരത്തിയാണെന്ന് വാദിഭാഗം അഭിഭാഷകന്‍ എന്‍ കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കൃത്യം നടക്കുമ്പോള്‍ പ്രതി മദ്യത്തിന്റെ ലഹരിയില്‍ ആയിരുന്നുവെന്നതുകൊണ്ട് ഐപിസി 302 നിലനില്‍ക്കില്ലെന്ന വാദം പ്രതിഭാഗം ഇപ്പോള്‍ ഉന്നയിക്കുന്നതില്‍ അര്‍ഥമില്ല. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തി ല്‍ അത്തരം വാദങ്ങള്‍ നിലനി ല്‍ക്കില്ല. പരമാവധി ശിക്ഷയായ തൂക്കുകയര്‍ അമീറുല്‍ ഇസ്‌ലാമിന് ലഭിക്കുമെന്നും അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണ ന്‍ പറഞ്ഞു.

RELATED STORIES

Share it
Top