കോടതിവിധി സാമൂഹിക അരാജകത്വത്തിന് വഴിയൊരുക്കും: തിരുവഞ്ചൂര്‍

കോട്ടയം: സമീപകാലത്തുണ്ടായ സുപ്രിംകോടതി വിധികള്‍ സാമൂഹിക അരാജകത്വത്തിന് വഴിയൊരുക്കുന്നവയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.
സമീപകാലത്ത് സുപ്രിംകോടതിയില്‍നിന്നുണ്ടായ തുടര്‍ച്ചയായ വിധികള്‍ ജുഡീഷ്യല്‍ ആക്റ്റിവിസമാണ്. സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധികളാണിവ.
വിവാഹേതര ലൈംഗികബന്ധവും സ്വവര്‍ഗ ലൈംഗികതയും നിയമവിധേയമാക്കിയത് സാമൂഹിക അരാജകത്വത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top