കോടതിയെ സമീപിക്കാം

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരായ പരാതിയുമായി മുന്നോട്ടുപോവാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പിനു മുന്നോടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തി ല്‍ ഭാര്യമാരില്‍ ഒരാളുടെ സ്വത്തുവിവരം മറച്ചുവച്ചെന്ന ആരോപണത്തില്‍ പരാതിക്കാരനു കോടതിയെ സമീപിക്കുന്നതിനു പ്രശ്‌നമില്ലെന്നും ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഇ കെ മാജി സര്‍ക്കാരിനെ അറിയിച്ചു.
അന്‍വറിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതി ചീഫ് സെക്രട്ടറിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനു കൈമാറിയത്. പരാതി സത്യമാണെന്നു തെളിഞ്ഞാല്‍ പി വി അന്‍വറിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാം. രണ്ടു ഭാര്യമാരുണ്ടെന്നിരിക്കെ ഒരാളുടെ പേരിലുള്ള സ്വത്തുവിവരങ്ങള്‍ മാത്രമാണ് സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചതെന്നു കാട്ടിയാണ് എംഎല്‍എക്കെതിരേ ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചത്. അന്‍വറിന്റെ വരവും സ്വത്തും തമ്മിലുള്ള പൊരുത്തക്കേട് ചൂണ്ടിക്കാട്ടി മലപ്പുറത്തെ വിവരാവകാശ പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്.
കക്കാടംപൊയിലിലെ വിവാദ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ പങ്കാളിത്തമുള്ള രണ്ടാമത്തെ ഭാര്യയുടെ സ്വത്തുവിവരങ്ങള്‍ മല്‍സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും അന്‍വര്‍ മറച്ചുവച്ചു. കക്കാടംപൊയിലിലെ പാര്‍ക്കില്‍ അന്‍വറിന്റെ ഭാര്യ ഹഫ്‌സത്ത് മാനേജിങ് പാര്‍ട്ണറാണ്. പാര്‍ക്ക് നില്‍ക്കുന്ന ഭൂമിയുടെ 40 ശതമാനത്തിന്റെ അവകാശവും ഇവര്‍ക്കാണ്. കോടിക്കണക്കിനു രൂപ വില വരുന്ന ഭൂമിയും കെട്ടിടങ്ങളും ആഡംബര വാഹനങ്ങളും അന്‍വറിന്റെ പേരിലുണ്ട്. മൂന്നു കമ്പനികളുടെ ഡയറക്ടറുമാണ്. ഇതേക്കുറിച്ചുള്ള വിവരങ്ങളും കമ്മീഷന് അന്‍വര്‍ നല്‍കിയിരുന്നില്ല.

RELATED STORIES

Share it
Top