കോടതിയെ വിമര്‍ശിച്ച് നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

പൊന്നാനി: കോടതിക്കെതിരെയും അഭ്യന്തരവകുപ്പിലെ വീഴ്ചകള്‍ തുറന്ന് കാട്ടിയും നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്ത്. ചില കോടതികളില്‍ ഇപ്പോഴും പഴയ ഫ്യൂഡലിസത്തിന്റെയും കൊളോണിയലിസത്തിന്റെയും അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. പൊന്നാനി പോലിസ് സ്റ്റേഷനില്‍ സ്‌നേഹിത ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തകാലംവരെ കോടതികളില്‍ ഓ മൈ ലോര്‍ഡ് എന്നായിരുന്നു ജഡ്ജിമാരെ അഭിസംബോധന ചെയ്തിരുന്നത്. എന്നാല്‍ കോടതികളില്‍ ദൈവമിരിക്കുന്നില്ല. ഭരണഘടന നല്‍കുന്ന അധികാരവും ശക്തിയും അനുസരിച്ചുള്ള ചുമതല വഹിക്കുന്നവര്‍ മാത്രമാണ് കോടതികളിലുള്ളവര്‍. എന്നാല്‍ ചില കോടതികളില്‍ ഇപ്പോഴും വേഷത്തിലും ഭാഷയിലും ഫ്യൂഡലിസത്തിന്റെയും കൊളോണിയലിസത്തിന്റെയും അവശിഷ്ടങ്ങളാണുള്ളത്. പുതിയ മാറ്റത്തിന് വിധേയമാവാന്‍ പോലിസിന് ഇപ്പോഴും കഴിയുന്നില്ല. സാധാരണക്കാരന് നിര്‍ഭയമായി പരാതികള്‍ പറയാനുള്ള നേരാങ്ങളമാരുടെ ആസ്ഥാന കേന്ദ്രമായി പോലിസ് മാറണമെന്നും സ്പീക്കര്‍ പറഞ്ഞു.

RELATED STORIES

Share it
Top