കോടതിയില്‍ ബഹളംവച്ചതിന് കേസ്

വിദ്യാനഗര്‍: കോടതിയില്‍ ബഹളംവെക്കുകയും പോലിസുകാരന്റെ തലക്ക് കൈയാമംകൊണ്ട് ഇടിക്കുകയും ചെയ്തതിനും അറസ്റ്റ് ചെയ്ത് പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ ആത്മഹത്യാ ഭീഷണി മുഴക്കി തലയിടിച്ച് ജനല്‍ ചില്ല് തകര്‍ത്തതിനും കുപ്രസിദ്ധ മോഷ്ടാവ് കാരാട്ട് നൗഷാദിനെതിരേ വിദ്യാനഗര്‍ പോലിസ് രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ റിമാന്റ് പ്രതിയായ ഇയാളെ തിങ്കളാഴ്ച ഉച്ചയ്ക്ക് സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സംഭവം.
പ്രൊഡക്ഷന്‍ വാറന്റ് പ്രകാരമാണ് കണ്ണൂര്‍ പോലിസാണ്് കാരാട്ട്‌നൗഷാദിനെ കോടതിയില്‍ ഹാജരാക്കിയത്. ഇതിനിടയില്‍ കോടതിയില്‍ ബഹളംവച്ച പ്രതിയെ പുറത്താക്കാന്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു. തുടര്‍ന്ന് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലിസുകാരന്‍ ടി റാസിലിന്റെ തലക്ക് കൈയാമംകൊണ്ട് അടിച്ചത്. വിദ്യാനഗര്‍ സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ ആത്മഹത്യാഭീഷണിമുഴക്കി തലയിടിച്ച് ജനല്‍ ചില്ല്തകര്‍ത്തതിനും കേസെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top