കോടതിയലക്ഷ്യം : വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രിംകോടതിന്യൂഡല്‍ഹി: സാമ്പത്തികത്തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ കോടതികളും അന്വേഷണ ഏജന്‍സികളും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും നിയമത്തിനു മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാവാത്ത മദ്യവ്യവസായി വിജയ് മല്യ കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനെന്ന് സുപ്രിംകോടതി. ലണ്ടനില്‍ കഴിയുന്ന വിജയ് മല്യ ജൂലൈ പത്തിനു മുമ്പ് കോടതിയില്‍ നേരിട്ട് ഹാജരാവണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ പരാതിയിലാണ് കോടതി നടപടി.വിജയ് മല്യക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയായി കോടതി മുമ്പാകെ നേരിട്ടു ഹാജരാവാന്‍ ഒരവസരം നല്‍കുകയാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

RELATED STORIES

Share it
Top