'കോടതിയലക്ഷ്യം : വിജയ് മല്യയുടെ സാന്നിധ്യം ഉറപ്പാക്കണം'ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ശിക്ഷാവിധിയുടെ വാദം ജൂലൈ 10നു കേ ള്‍ക്കുമ്പോള്‍ വിജയ് മല്യയുടെ സാന്നിധ്യം സുനിശ്ചിതമായും ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിനു സുപ്രിംകോടതി നിര്‍ദേശം. ഇപ്പോള്‍ ബ്രിട്ടനില്‍ താമസിക്കുന്ന മല്യയോട് സ്വത്തുവിവരങ്ങള്‍ കോടതി മുമ്പാകെ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മല്യ എല്ലാ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. കൂടാതെ 40 മില്യന്‍ യുഎസ് ഡോളര്‍ തന്റെ മൂന്നു മക്കളുടെ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുകൊണ്ട് കര്‍ണാടക ഹൈക്കോടതിയുടെ വിധിയെ മറികടക്കുകയും ചെയ്തു. 9,000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്ത കേസില്‍ മല്യയും കിങ്ഫിഷര്‍ എയര്‍ലൈന്‍സും കുറ്റക്കാരായിരിക്കെ മല്യയെ കൈമാറാന്‍ ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. വിധിപ്പകര്‍പ്പ് കോടതി മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍, ജസ്റ്റിസ് യു യു ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

RELATED STORIES

Share it
Top