കോടതിപ്പടിയിലെ ഡിവൈഡര്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് നാളെ ദേശീയപാത ഉപരോധിക്കും

മണ്ണാര്‍ക്കാട്: കോടതിപ്പടിയില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് 11ന് രാവിലെ 10 മുതല്‍ 12 വരെ കുന്തിപ്പുഴ ബൈപ്പാസ് മുതല്‍ പ്രതിഭ തിയറ്റര്‍ വരെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടച്ച് ദേശീയ പാത ഉപരോധിക്കാനും മണ്ണാര്‍ക്കാട് ട്രാഫിക് ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഡിവൈഡറുകള്‍ സ്ഥാപിക്കാനുള്ള വീതി നിലവിലെ റോഡിനില്ലന്നും ഇത് അപകടം വിളിച്ചു വരുത്തുകയാണെന്നും കമ്മിറ്റി ആരോപിച്ചു. ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ കടന്നു പോകാന്‍ ഡിവൈഡറുകള്‍ തടസമാകുന്നു. ട്രാഫിക് റഗുലേറ്ററി അതോറിറ്റിയുടെ തീരുമാന പ്രകാരമല്ല ഡിവൈഡറുകള്‍ സ്ഥാപിച്ചതെന്നും കമ്മിറ്റി ആരോപിച്ചു. കുന്തിരപ്പുഴ ബൈപ്പാസ് മുതല്‍ പ്രതിഭ തിയറ്റര്‍ വരെയുള്ള പ്രദേശങ്ങളിലെ റസിഡന്‍സ് അസോസിയേഷനുകള്‍, ഓട്ടോ ടാക്‌സി തൊഴിലാളികള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ ഉപരോധത്തില്‍ പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ ടി.എ.സിദ്ധീഖ്, കണ്‍വീനര്‍ സൈനുല്‍ ആബിദ്, സി.എച്ച്.അബ്ജുല്‍ഖാദര്‍, ഷമീര്‍, ഷൗക്കത്തലി എന്നിവര്‍ അറിയിച്ചു.

RELATED STORIES

Share it
Top