കോച്ച് ഫാക്ടറിക്കു വേണ്ടി കോണ്‍ഗ്രസ് അനിശ്ചിതകാല പ്രക്ഷോഭത്തിന്

പാലക്കാട്: കോച്ച് ഫാക്ടറിക്കുവേണ്ടി അനിശ്ചിത കാല പ്രക്ഷോഭം നടത്തുവാന്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി തിരുമാനിച്ചു. 2012ല്‍ യുപിഎ സര്‍ക്കാര്‍ തറക്കല്ലിട്ടതും പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ സ്ഥലമേറ്റെടുത്ത് നല്കിയതുമായ പദ്ധതി ബിജെപി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് കോണ്‍ഗ്രസ്സ് നേതൃയോഗം കുറ്റപ്പെടുത്തി.
കഴിഞ്ഞ നാല് വര്‍ഷമായി പലതരത്തിലുള്ള വാഗ്ദാനം നല്‍കി കേരളത്തോട് രാഷ്ട്രീയ പകപോക്കലാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ കോച്ച് ഫാക്ടറി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിലൂടെ രണ്ട് വര്‍ഷക്കാലമായി അധികാരത്തിലിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കടുത്ത അനാസ്ഥയാണു കാണിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലിനും സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥതക്കും പാലക്കാട് എംപിയുടെ കെടുകാര്യസ്ഥതയ്ക്കും എതിരേ ജില്ലാ കോണ്‍ഗ്രസ്് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒന്നാംഘട്ടം ‘കോച്ച് ഫാക്ടറി സമരം’ 23 ന് രാവിലെ 10 മണിക്ക് പുതുശ്ശേരി ജംഗ്ഷനില്‍ നടത്തും. സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ് ഘാടനം ചെയ്യും. ലോകസഭാ  കോണ്‍ഗ്രസ്സ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും.

RELATED STORIES

Share it
Top