കോച്ച് ഫാക്ടറികള്‍ മന്ത്രിമാരുടെ തോന്നലുകള്‍ക്ക് അനുസരിച്ചാവരുത്

തിരുവനന്തപുരം: റെയില്‍വേ മന്ത്രിയും സഹമന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ അവര്‍ തമ്മില്‍ പരിഹരിച്ചശേഷം വേണം പാര്‍ലമെന്റില്‍ മറുപടി നല്‍കാനെന്ന് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
റെയില്‍വേ മന്ത്രി തനിക്ക് നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കിയത് കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കുന്നില്ല എന്നാണ്. അതിലേക്കു നയിച്ച കൂടിക്കാഴ്ചയെക്കുറിച്ചെല്ലാം ആ മറുപടിയില്‍ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. എന്നാല്‍, പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ അദ്ദേഹത്തിന്റെ സഹമന്ത്രി പറയുന്നത് ഇനിയൊരു കോച്ച് ഫാക്ടറിയുടെ ആവശ്യമില്ലെന്നാണ്. രാജ്യത്ത് സ്ഥാപിക്കപ്പെടുന്ന കോച്ച് ഫാക്ടറികള്‍ മന്ത്രിയുടെയും സഹമന്ത്രിയുടെയും വ്യക്തിപരമായ തോന്നലുകളുടെ അടിസ്ഥാനത്തിലാവരുതെന്നും വിഎസ് പറഞ്ഞു.

RELATED STORIES

Share it
Top