കോംഗോ: കബില സ്ഥാനം ഒഴിയണമെന്ന് യുഎന്‍

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ പ്രസിഡന്റ് ജോസഫ് കബില 2016ല്‍ പ്രതിപക്ഷവുമായുണ്ടാക്കിയ ധാരണപ്രകാരം സമാധാനപരമായി സ്ഥാനം ഒഴിയണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ്. കബിലയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രക്ഷോഭത്തിനിടെ ഏഴു പേര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയായിരുന്നു യുഎന്‍ സെക്രട്ടറി ജനറല്‍ കബിലയുടെ രാജി ആവശ്യപ്പെട്ടത്.
2016 ഡിസംബര്‍ 31 കരാര്‍ അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും തിരഞ്ഞെടുപ്പ് നടത്താനും സമാധാനപരമായ അധികാര കൈമാറ്റത്തിനും രാജ്യത്ത് സ്ഥിരത ഉറപ്പാക്കാനും ഇത് അത്യാവശ്യമാണെന്നും ഗുത്തേറഷ് പറഞ്ഞു. പൗരന്‍മാരുടെ അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും  സമാധാനപരമായി സംഘടിക്കാനുള്ള സ്വാതന്ത്ര്യവും  അനുവദിച്ചു കൊടുക്കണമെന്നും അദ്ദേഹം കോംഗോ സൈന്യത്തോട് ആവശ്യപ്പെട്ടു.
കോംഗോ തലസ്ഥാനമായ കിന്‍ഷാസയിലും മറ്റു നഗരങ്ങളിലും പ്രതിപക്ഷവും കത്തോലിക്കരും കബിലയുടെ രാജി ആവശ്യപ്പെട് പ്രക്ഷോഭം തുടരുകയാണ്. 2016 ഡിസംബറില്‍ കാലാവധി അവസാനിച്ചിട്ടും കപില രാജി വയ്ക്കാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് കോംഗോയില്‍ പ്രതിപക്ഷം പ്രക്ഷോഭം ആരംഭിച്ചത്.

RELATED STORIES

Share it
Top