കോംഗോ: ഇബോള വ്യാപിക്കുന്നു

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ ഇബോള രോഗബാധ കൂടുതല്‍ മേഖലകളിലേക്ക് പടരുന്നതായി ആരോഗ്യമന്ത്രാലയം. ഗ്രാമീണ മേഖലകളില്‍ നിന്ന് മന്ദാകനഗരത്തിലേക്കു രോഗം പടര്‍ന്നതായി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 44 പേര്‍ക്ക് ഇബോള രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച് അടുത്തിടെ 23 പേര്‍ മരിച്ചു.
രാജ്യത്തേക്ക് ഇബോള പ്രതിരോധ മരുന്ന് വിതരണം ചെയ്യാന്‍ ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രതിരോധ മരുന്നുകളുടെ ആദ്യ ബാച്ച് കോംഗോയിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ പ്രതിരോധമരുന്ന് വിതരണം ആരംഭിക്കും.

RELATED STORIES

Share it
Top