കോംഗോയില്‍ രോഗബാധ : പോളിയോ ഉന്‍മൂലന പദ്ധതിക്കു തിരിച്ചടികിന്‍ഷസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ പോളിയോ ബാധ കണ്ടെത്തിയതായി റിപോര്‍ട്ട്. ഇതോടെ പോളിയോ രോഗം പൂര്‍ണമായും ഉന്‍മൂലനം ചെയ്‌തെന്ന അവകാശവാദത്തിനു തിരിച്ചടിയായി. കോംഗോയില്‍ പോളിയോ ബാധിച്ചതായും സമീപഭാവിയില്‍ രോഗം മറ്റിടങ്ങളിലേക്കു പകരുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പുനല്‍കി. പക്ഷാഘാതം ഉണ്ടാക്കാനിടയുള്ള പോളിയോ ആഫ്രിക്കയില്‍ നിന്നു തുടച്ചുനീക്കിയതായി പ്രഖ്യാപിച്ചുവെങ്കിലും ഇപ്പോള്‍ കോംഗോയിലും സിറിയയിലും രോഗബാധിതരെ കണ്ടെത്തിയതു ലോകാരോഗ്യസംഘടനയെ ഞെട്ടിച്ചിരിക്കുകയാണ്. അസുഖം റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. ലോകവ്യാപകമായി പോളിയോ ബാധ പടര്‍ന്നുപിടിക്കാനും സാധ്യതയുള്ളതായി ലോകാരോഗ്യസംഘടന വിലയിരുത്തുന്നുണ്ട്. ഇപ്പോള്‍ രോഗബാധിതരായ നാലുപേരെ തിരിച്ചറിയാനായത് പോളിയോ വാക്‌സിന്‍ നല്‍കാത്ത മേഖലയില്‍ നിന്നാണെന്നും റിപോര്‍ട്ട് വ്യക്തമാക്കി. പോളിയോ വാക്‌സിനേഷന്‍ പരിപാടികള്‍ നിര്‍ത്തലാക്കിയ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, നൈജീരിയ എന്നീ രാജ്യങ്ങളില്‍ വീണ്ടും പോളിയോ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയുണ്ടെന്നും റിപോര്‍ട്ട് മുന്നറിയിപ്പു നല്‍കി.

RELATED STORIES

Share it
Top