കോംഗോയില്‍ ആക്രമണം; യുഎന്‍ സൈനികര്‍ കൊല്ലപ്പെട്ടു

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലെ ഗോമയില്‍ 15 യുഎന്‍ സമാധാന സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ താന്‍സാനിയന്‍ സ്വദേശികളാണ്. ആക്രമണത്തില്‍ 53 പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍  അന്റോണിയോ ഗുത്തേറഷ് അറിയിച്ചു. മൂന്നു സൈനികരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. താന്‍സാനിയ പ്രസിഡന്റ് ജോണ്‍ മഗുഫുലി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. കോംഗോ ഡെമോക്രാറ്റിക് റിപബ്ലിക്കിന്റെ കിഴക്കന്‍ അതിര്‍ത്തി പ്രദേശത്തെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്നാണ് യുഎന്‍ സമാധാന സൈനികരെ വിന്യസിച്ചത്. അപരാധികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നു കോംഗോ അധികൃതരോട് യുഎന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ യുഎന്‍ രക്ഷാസമിതി അനുശോചിച്ചു.  ആക്രമണത്തിനു പിന്നില്‍ ഉഗാണ്ടന്‍ വിമത സംഘടനയായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് ആണെന്നാണു കരുതുന്നത്.

RELATED STORIES

Share it
Top