കൊള്ളപ്പലിശക്കാരന്‍ മഹാരാജ് പോലിസ് കസ്റ്റഡിയില്‍

മട്ടാഞ്ചേരി: കൊള്ളപ്പലിശക്കാരന്‍ മഹാരാജ് മഹാദേവിനെ തുടരന്വേഷണത്തിനായി കൊച്ചി കോടതി 10 ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു.
ചെന്നൈയില്‍ നിന്ന് പോലിസ് സാഹസികമായി പിടികൂടിയ മഹാരാജിന് ഞായറാഴ്ച കോടതി ഒരുദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ 11 മണിക്ക് കോടതിയില്‍ ഹാജരാവണമെന്ന കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് എത്തിയ മഹാരാജിനെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പോലിസ് ആവശ്യപ്പെടുകയായിരുന്നു.
പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം കോടതി 10 ദിവസത്തേക്ക് പോലിസ് കസ്റ്റഡി അനുവദിച്ചു.
പ്രതിഭാഗം അഭിഭാഷകന്‍ പോലിസ് കസ്റ്റഡി അഞ്ച് ദിവസമായി ചുരുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതിനിടെ കേസില്‍ കൂടുതല്‍ വാദം കേള്‍ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.

RELATED STORIES

Share it
Top