കൊളീജിയം യോഗം ഇന്ന്: അന്തിമതീരുമാനത്തിന് സാധ്യത

ന്യൂഡല്‍ഹി: ജസ്റ്റിസ് കെഎം ജോസഫിന്റെ പേര് വീണ്ടും കേന്ദ്ര സര്‍ക്കാരിലേക്ക് അയക്കുന്ന കാര്യത്തില്‍ സുപ്രിംകോടതി കൊളീജിയം ഇന്ന് അന്തിമ തീരുമാനം എടുത്തേക്കും. ഇന്ന് വൈകീട്ട് നാലിനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ കൊളീജിയം യോഗം ചേരുന്നത്.കഴിഞ്ഞ ആഴ്ച ചേര്‍ന്ന കൊളീജിയം യോഗം ജസ്റ്റിസ് ജോസഫിന്റെത് അടക്കമുള്ള പേരുകള്‍ വീണ്ടും ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. കൂടുതല്‍ സുപ്രിംകോടതി ജഡ്ജിമാരുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ട സാഹചര്യത്തിലാണ് അന്തിമ തീരുമാനം ഇന്നത്തേക്ക് മാറ്റിയത്.

RELATED STORIES

Share it
Top