കൊളാഷിനട്‌സ് ആഴ്‌സനലില്‍ലണ്ടന്‍: ജര്‍മന്‍ ലീഗ് ക്ലബ്ബായ ഷാല്‍ക്കെയുടെ സയീദ് കൊളാഷിനട്‌സ് ആഴ്‌സനലില്‍. ഫ്രീട്രാന്‍സ്ഫറിലാണ് ലെഫ്റ്റ് ബാക് താരം ഇംഗ്ലീഷ് ക്ലബ്ബുമായി നീണ്ടകാലത്തെ കരാറില്‍ ഒപ്പിട്ടത്. 23കാരനായ ബോസ്‌നിയന്‍ താരത്തെ ക്ലബ്ബിലെത്തിച്ച കാര്യം ആഴ്‌സനല്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അറിയിച്ചത്. ഷാല്‍ക്കെയുമായി കരാര്‍ അവസാനിച്ച കൊളാഷിനട്‌സിനെ സ്‌ക്വാഡിലെത്തിക്കുക വഴി പ്രതിരോധത്തില്‍ കരുത്തായി യുവനിരയെ പരീക്ഷിക്കാനാണ് ആഴ്‌സന്‍ വെങ്ങര്‍ ഉദ്ദേശിക്കുന്നത്.

RELATED STORIES

Share it
Top