കൊളപ്പയില്‍ മൂന്നുപേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റു

ഇരിക്കൂര്‍: കൊളപ്പയില്‍ യുവദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റു. കൊളപ്പ സ്വദേശികളായ വിനീഷ്(33), ഭാര്യ അനീഷ (24), സമീപത്തെ വസന്താലയത്തില്‍ കെ വി നാരായണി(68) എന്നിവര്‍ക്കാണ് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റത്. ഇവരെ കണ്ണര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 6.30ഓടെയാണു സംഭവം. വീട്ടിലെ കുളിമുറിയില്‍ കിണറില്‍ നിന്നു വെള്ളം കോരുന്നതിനിടെ പിന്‍ഭാഗത്തെ തുറന്നിട്ട വാതിലിലൂടെയെത്തിയ ഭ്രാന്തന്‍ കുറുക്കന്‍ നാരായണിയെ കടിക്കുകയായിരുന്നു. എന്നാല്‍ വീടിന്റെ കയ്യാലയില്‍ നിന്നു തേങ്ങ പെറുക്കുന്നതിനിടെയാണ് വിനീഷിനു കടിയേറ്റത്. വിനീഷിന്റെ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് ഭാര്യ അനീഷയ്ക്കു കടിയേറ്റത്. അനീഷയെ വിദഗ്ധ ചികില്‍സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

RELATED STORIES

Share it
Top