കൊളംബിയ: മുന്‍ ഫാര്‍ക്ക് വിമതര്‍ പാര്‍ലമെന്റ് അംഗങ്ങളായി

ബൊഗോട്ട: കൊളംബിയയിലെ മുന്‍ ഫാര്‍ക്ക് വിമതര്‍ പാര്‍ലമെന്റ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. അഞ്ച് പതിറ്റാണ്ട് നീണ്ട യുദ്ധത്തിനു ശേഷമുണ്ടാക്കിയ സമാധാന ധാരണയുടെ അടിസ്ഥാനത്തിലാണ് ഫാര്‍ക്ക് അംഗങ്ങള്‍ പാര്‍ലമെന്റില്‍ അംഗങ്ങളായത്. 2016ലാണ് പ്രസിഡന്റ് ജുവാന്‍ മാന്വല്‍ സന്തോഷ് ഫാര്‍ക്കുമായി സമാധാന ധാരണയിലെത്തിയത്. സമാധാന കരാറിന്റെ അടിസ്ഥാനത്തില്‍ ഫാര്‍ക്ക് പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാനും അവര്‍ക്ക് 108 അംഗങ്ങളുള്ള സെനറ്റിലേക്കും 172 അംഗ പാര്‍ലമെന്റ് ഉപരിസഭയിലേക്കും അഞ്ച് സീറ്റ് വീതം നല്‍കാനും ധാരണയായിരുന്നു.
വെള്ളിയാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രസിഡന്റ്് ഫാര്‍ക്ക് അംഗങ്ങളെ പാര്‍ലമെന്റിലേക്ക് സ്വാഗതം ചെയ്തു.   എന്നാല്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിനാല്‍ ഫാര്‍ക്ക് നേതാവ് ജീസസ് സാന്‍ട്രിച്ച് എന്നറിയപ്പെടുന്ന സ്യുഷിസ് പോസ്യാസ് ഹെര്‍ണാണ്ടസിന് സത്യപ്രതിജ്ഞ ചെയ്യാനായില്ല. ഇദ്ദേഹത്തെ കൈമാറണമെന്ന് യുഎസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഹെര്‍ണാണ്ടസിന്റെ അറസ്റ്റ് സമാധാനകരാര്‍ ലംഘനമാണെന്നാരോപിച്ച് മുന്‍ ഫാര്‍ക്ക് നേതാവായ ഇസ്രായേല്‍ സുനിഗയും സത്യപ്രതിജ്ഞ ചെയ്തില്ല.

RELATED STORIES

Share it
Top