കൊളംബിയയ്‌ക്കെതിരെ കോസ്റ്ററിക്കയ്ക്ക് അട്ടിമറി ജയം

Costaricaകാലിഫോര്‍ണിയ:കോപ്പ അമേരിക്കയില്‍നിന്നും കോസ്റ്ററിക്ക പുറത്ത് പോവുന്നത് അഭിമാനത്തോടെ. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കൊളംബിയയെ പരാജയപ്പെടുത്തിയാണ് കോസ്റ്ററിക്ക മടങ്ങുന്നത്. ജോണ്‍ വെനെഗസും സെല്‍സോ ബോര്‍ജെസുമാണ് കോസ്റ്ററിക്കയ്ക്ക വേണ്ടി രണ്ട് ഗോളുകള്‍ നേടിയത്. കൊളംബിയയുടെ ഫ്രാങ്ക് ഫാബ്രയാണ് ഒരു ഗോള്‍ കോസ്റ്ററിക്കയുടെ അക്കൗണ്ടിലിട്ടത്.
ഫാബ്ര തന്നെ കൊളംബിയയ്ക്ക് വേണ്ടി ഗോള്‍ നേടിക്കൊടുത്തു. മാര്‍ലോസ് മൊറിനോയും കൊളംബിയയ്ക്ക് വേണ്ടി ഗോള്‍ നേടി.
പരാജയപ്പെട്ടെങ്കിലും നേരത്തെ രണ്ട് കളികളില്‍ വിജയിച്ച കൊളംബിയ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

RELATED STORIES

Share it
Top