കൊല ചെയ്യപ്പെട്ട ഗൗരീലങ്കേഷിന്റെ സഹോദരന്‍ ബിജെപി സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണത്തില്‍

ബംഗളൂരു: കൊല ചെയ്യപ്പെട്ട ഗൗരീലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് ബിജെപി സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണത്തില്‍.
മല്ലേശ്വരം സ്ഥാനാര്‍ഥി അശ്വത്ത് നാരായണനുവേണ്ടിയാണ് ഇന്ദ്രജിത്ത് ലങ്കേഷ് പ്രചാരണം നടത്തുന്നത്. സഹോദരിയുടെ കൊലയാളികളെ സിദ്ധരാമയ്യ സര്‍ക്കാര്‍ രക്ഷിക്കുകയാണെന്നും വധഭീഷണിയുണ്ടായിട്ടും സഹോദരിക്കു സര്‍ക്കാര്‍ പോലിസ് സംരക്ഷണം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.ബിജെപി അധികാരത്തില്‍ വന്നാലെ പ്രതികളെ പിടികൂടാനാവൂ. വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ട കല്‍ബുര്‍ഗിയുടെ കൊലയാളികളെയും ഇതുവരെ പിടികൂടിയിട്ടില്ല. കേരളത്തിലിരുന്ന് ബിജെപി വിരുദ്ധപ്രചാരണം നടത്തുന്നവര്‍ കോണ്‍ഗ്രസ്സിന്റെ  ഈ ഇരട്ടത്താപ്പ് ഇനിയും മനസ്സിലാക്കുന്നില്ലെന്നുമാണ് ഇന്ദ്രജിത്ത് പറഞ്ഞത്.

RELATED STORIES

Share it
Top