കൊല്‍ക്കത്തയില്‍ പോലിസും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടികൊല്‍ക്കത്ത: നഗരത്തില്‍ ബിജെപി പ്രവര്‍ത്തകരും പോലിസും ഏറ്റുമുട്ടി. അഴിമതി ആരോപിക്കപ്പെട്ട തൃണമൂല്‍ നേതാക്കളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പോലിസ് ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജും നടത്തി.ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ, സംസ്ഥാന അധ്യക്ഷന്‍  ദിലീപ് ഘോഷ് രാജ്യസഭ എം പി രൂപ ഗാംഗുലി തുടങ്ങിയവരെ പോലിസ് കസ്റ്റഡിയിലെടുത്തു. പ്രവര്‍ത്തകര്‍ പോലിസ് വാഹനം കത്തിച്ചു. നിരവധി പോലിസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. പോലിസ് ആസ്ഥാനത്തേക്ക്  നടത്തിയ മൂന്ന് മാര്‍ച്ചുകളും അക്രമാസക്തമായിരുന്നു.

RELATED STORIES

Share it
Top