കൊല്ലിശ്ശേരി ദൈവത്തറ തോട്ടില്‍ മാലിന്യം നിറയുന്നു

പൂച്ചാക്കല്‍: ഉളവയ്പ്പിലെ കൊല്ലിശേരി  ദൈവത്തറ തോട്ടില്‍ മാലിന്യം നിറഞ്ഞത് കൊതുകു ശല്ല്യത്തിനും രോഗ ഭീഷണികള്‍ക്കും കാരണമാകുന്നു. ടാറിന്റെ നിറത്തില്‍ കിടക്കുന്ന തോടില്‍ കട്ടിയുള്ള മാലിന്യങ്ങളാണ് നിറഞ്ഞിരിക്കുന്നത്.  തോടിനു സമീപം ഒട്ടേറെ വീടുകളുണ്ട്. പൂച്ചാക്കല്‍ - ഉളവയ്പ്പ് റോഡും ഇതിന്റെ കുറുകെ കടന്നു പോകുന്നു.
പ്ലാസ്റ്റിക്, അറവ്, ശുചിമുറി മാലിന്യങ്ങള്‍ ഉള്‍പ്പെടെ തോട്ടില്‍ കുന്നുകൂടി പുഴുകളും പെരുകിയിരിക്കുകയാണ്. ഇവിടെ വര്‍ഷങ്ങളായി തോട്  വൃത്തിയാക്കിയിട്ടെന്നു നാട്ടുകാര്‍ പറയുന്നു. മഴ പെയ്താല്‍ വെള്ളത്തോടൊപ്പം മാലിന്യങ്ങളും പൊങ്ങിക്കിടക്കുകയും ചിലപ്പോള്‍ ഒഴുകി വീടുകളിലേക്കു കയറുകയും ചെയ്യും.
മഴക്കാല പൂര്‍വ ശുചീകരണം, ജലസോത്രസുകള്‍ വൃത്തിയാക്കി സംരക്ഷിക്കല്‍, രോഗ സാധ്യതകളെ ഒഴിവാക്കല്‍ എന്നിവക്ക് മുന്‍തൂക്കം നല്‍കുന്ന  പഞ്ചായത്ത് - ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

RELATED STORIES

Share it
Top