കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇന്ത്യയില്‍ പ്രവേശനവിലക്ക്‌

ന്യൂഡല്‍ഹി: യുഎസില്‍ ഷെറിന്‍ മാത്യൂസ് എന്ന ബാലികയെ കൊലപ്പെടുത്തിയ വളര്‍ത്തു മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കിയ ഇന്ത്യന്‍ ഓവര്‍സീസ് (ഒസിഐ) കാര്‍ഡ് ഇന്ത്യ പിന്‍വലിച്ചു. ഷെറിന്റെ മാതാപിതാക്കളായ വെസ്ലി മാത്യു, സിനി മാത്യൂസ്, ഇവരുടെ മാതാപിതാക്കള്‍, അടുത്ത സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിനുള്ള ഒസിഐ കാര്‍ഡ് റദ്ദാക്കിയതായി ഹ്യൂസ്റ്റണിലെ ഇന്ത്യന്‍ കോണസുലര്‍ ജനറല്‍ അനുപം റായി പറഞ്ഞു.ദത്തുപുത്രിയായ ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യയുടെ പൊതുജനാഭിപ്രായം ഇവര്‍ക്കെതിരാണെന്നും അനുപം റായ് വ്യക്തമാക്കി. മാത്യൂസിന്റെ കുടുംബ സുഹൃത്തുക്കളായ മനോജ് എന്‍ എബ്രഹാം, നിസ്സി ടി എബ്രഹാം എന്നിവരാണ് ഒസിഐ കാര്‍ഡ് റദ്ദാക്കുന്നതിനുള്ള നോട്ടീസ് ആദ്യം സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ടെക്‌സസിലെ വീട്ടില്‍ നിന്ന് കാഴ്ചയ്ക്കും സംസാരത്തിനും വൈകല്യമുള്ള കുട്ടിയെ കാണാതായത്. പിന്നീട്, വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള കലുങ്കിനടിയില്‍ നിന്ന് ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെത്തിയത്.

RELATED STORIES

Share it
Top