കൊല്ലപ്പെട്ട ശുഹൈബിന്റെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ധൈര്യം കാട്ടണം: പി അബ്ദുല്‍ മജീദ് ഫൈസി

പട്ടാമ്പി: മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട് പിണറായി വിജയന്‍  സന്ദര്‍ശിച്ചത് സിപിഎമ്മുകാരനായിട്ടാണോ അതോ മുഖ്യമന്ത്രി എന്ന നിലയ്ക്കണോ എന്ന് വ്യക്തമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. മുഖ്യമന്ത്രി എന്ന നിലയ്ക്കാണെങ്കില്‍ സ്വന്തം ജില്ലയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ വീട് കൂടി സന്ദര്‍ശിക്കാന്‍ പിണറായി വിജയന്‍ ധൈര്യം കാണിക്കണം.
ഫിയസ്റ്റ-2018   ‘ഒന്നിച്ചു നില്‍ക്കാം, ഒരുമിച്ചിരിക്കാം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച എസ്ഡിപിഐ പട്ടാമ്പി  മണ്ഡലം പ്രവര്‍ത്തക സംഗമം ഉദ്ഘടനം ചെയ്യുകയായിരുന്നു. വാടാനാംകുറിശ്ശി  വള്ളുവനാട് ഹൗസില്‍ നടന്ന സംഗമത്തില്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹമീദ് കൈപ്പുറം അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ദിഖ് തോട്ടിന്‍കര, സംസ്ഥാന സമിതി അംഗം ഇ എസ് ഖാജാ ഹുസൈന്‍, പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ ജനറല്‍ സെക്രട്ടറി അലവി മാസ്റ്റര്‍, ജില്ലാ ഖജാഞ്ചി കെ എ അബ്ദുല്‍ മജീദ്,  ജില്ലാ സെക്രട്ടേറിയറ്റംഗം എം ഉസ്മാന്‍, കുവൈറ്റ്  ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രധിനിധി  മുസ്തഫ മുളയങ്കാവ്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രധിനിധി ബിബിത വാസു, മുസ്തഫ വല്ലപ്പുഴ സംസാരിച്ചു.

RELATED STORIES

Share it
Top